ഹമാസിൻ്റെ ഓൾ ഐയ്സ് റ്റു റാഫയ്ക്ക് ബദലായി ബ്രിങ്ങ് ദെം ഹോം പ്രചാരണവുമായി ഇസ്രയേൽ.

ഹമാസിൻ്റെ ഓൾ ഐയ്സ് റ്റു റാഫയ്ക്ക് ബദലായി ബ്രിങ്ങ് ദെം ഹോം പ്രചാരണവുമായി ഇസ്രയേൽ.
Jun 1, 2024 11:57 AM | By PointViews Editr

           റാഫയിലെ നിലവിളി ബിജിഎം ആക്കി പലസ്തീൻ പോരാട്ടത്തെ കൊഴുപ്പിക്കുന്ന ഹമാസിന് തിരിച്ചടി കൊടുത്ത് ഇസ്രയേലിൻ്റെ മറ്റു പ്രചാരണം ബ്രിങ്ങ് ദെം ഹോം വ്യാപിപ്പിച്ചു. ഹമാസ് ഭീകരവാദികൾ തട്ടിക്കൊണ്ടുപോയവരെ തിരികെ വീട്ടിലെത്തിക്കുക എന്ന ഇസ്രയേലിൻ്റെ പ്രചാരണത്തിന് ലോക രാഷ്ട്രങ്ങളിൽ പിന്തുണ വർധിക്കുകയാണ്. എന്നാൽ രാഷ്ട്രത്തലവൻമാരും പ്രധാന കക്ഷികളും ലോക സംഘടനകളും ഇപ്പോഴും നിശബ്ദത തുടരുകയാണ്. ഇസ്രയേൽ ഭരണാധികാരി ബഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയാക്കി ചിത്രീകരിച്ച് നിയമക്കുരുക്കിലാക്കാനും ശക്തമായ ശ്രമമാണ് നടക്കുന്നത്. ഇതിനിടയിലാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരെ തിരികെ കിട്ടണമെന്ന പ്രചാരണം ഇസ്രയേൽ ആരംഭിച്ചത്.

                   ശാന്തമായിരുന്ന മേഖലയിൽ യുദ്ധം തുടങ്ങിയത് ഹമാസ് ഭീകരവാദികൾഇസ്രയേലിൽ 2023 ഒക്ടോബർ 7 ന് നടത്തിയ പെട്ടെന്നുള്ള ആക്രമണം കാരണമായിരുന്നു. 252 ഇസ്രയേൽ പൗരൻമാരേ ബന്ദികളാക്കി ഹമാസ് എന്ന് വിളിക്കപ്പെടുന്ന ഭീകരർ തട്ടിക്കൊണ്ടുപോയി.1136 ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടു. പെട്ടെന്ന് പകച്ചുപോയ ഇസ്രയേൽ നയതന്ത്രത്തിലൂടെ പ്രശ്ന പരിഹാരത്തിനായി ഏതാനും ദിവസം മാറ്റിവച്ചു. എന്നാൽ ഹമാസ് ഭീകരർ അതിന് തയാറാകാതെ വന്നതോടെ ഇസ്രയേൽ തിരിച്ചടിച്ചു. ആദ്യം ഗസ പിടിച്ചടക്കി നിർജ്ജനമാക്കി. പിന്നീട് സൈന്യം റഫയിൽ പ്രവേശിച്ചു. ഇപ്പോഴും ഇസ്രയേൽ സൈനിക നടപടിയുമായി മുന്നേറുകയാണ്. ഇതിനിടെ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യപിച്ച് ചില രാജ്യങ്ങൾ ഹമാസിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ തട്ടിക്കൊണ്ട് പോകപ്പെട്ട തങ്ങളുടെ പൗരൻമാരെ തിരികെ കിട്ടാതെ സൈനിക നടപടിയുമായി മുന്നോട്ടു പോകുമെന്ന സന്ദേശം നൽകിയാണ് ഇസ്രയേൽ പോസ്റ്ററുകൾ വ്യാപിക്കുന്നത്. ഇടയ്ക്ക് ഇറാനും ഇസ്രയേലിന് നേരേ ആക്രമണത്തിന് തുനിഞ്ഞെങ്കിലും വൻ തിരിച്ചടി ഉണ്ടായതോടെ ഇറാൻ പിൻ വാങ്ങുകയായിരുന്നു. സേവ് ഗസ പ്രചാരണങ്ങളുടെ വിജയം ഹമാസിനെ ആവേശം കൊള്ളിച്ചിരുന്നു.

           സമാനമായ രീതിയിൽ റഫയുടെ പേരിലും പ്രചാരണം നടത്തി ശ്രദ്ധ നേടാനാണ് ഓൾ ഐസ് എന്ന പ്രചാരണവുമായി ഹമാസ് സ്പോൺസർ ചെയ്യുന്ന സംഘടനകൾ രംഗത്ത് വന്നിട്ടുള്ളത്. എന്നാൽ ഇതിനെതിരെ ഇസ്രയേൽ ആരംഭിച്ച മറു പ്രചാരണത്തിന് പിന്തുണ വർധിക്കുന്നത് ഹമാസ് ഭീകര സംഘടനയെ പിന്തുണയ്ക്കുന്നവരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

Israel launches Bring Them Home campaign as an alternative to Hamas' All Eyes to Rafah.

Related Stories
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
Top Stories